2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹൈദരാബാദ് എ.ഐ കെ.എം.സി.സി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഹൈദരാബാദ് എ.ഐ കെ.എം.സി.സി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഹൈദരാബാദ്: ആള്‍ ഇന്ത്യാ കെ.എം.സി.സി ഹൈദരാബാദ് ഓഫീസ് ദേശീയ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ഉദ്ഘാടന0 ചെയ്തു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍ മുഖ്യാതിഥിയായി എ. ഐ. കെ. എ0. സി. സി ഹൈദരാബാദ് ഘടകം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
അഞ്ചു വര്‍ഷത്തോളമായി ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സ്തു ത്യര്‍ഹമായ സേവനങ്ങള്‍ നിര്‍വഹിക്കാന്‍ ഹൈദരാബാദ് ഘടകത്തിന് സാധിച്ചിട്ടുണ്ട്.

വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും സുതാര്യമായും നടപ്പാക്കാന്‍ എ.ഐ.കെ.എം.സി.സി ഓഫീസ് പ്രവര്‍ത്തനസജ്ജമാകുന്നതോടുകൂടി സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ വര്‍ഷത്തെ മെമ്പര്‍ഷിപ്പ് എടുക്കുന്നതിനുള്ള കാലയളവ് ഓഗസ്റ്റ് 20 മുതല്‍ സെപ്തംബര്‍ 20 വരെയാണ്.
സംബന്ധിച്ച മെഹദിപട്ടണം മൗവിന്‍ സംസം സെന്ററില്‍ വെച്ച് നടന്ന ചട്ടങ്ങില്‍
എ0.സ്.എഫ് ദേശീയ സെക്രട്ടറി അഡ്വ.സജല്‍, കെ.എം.സി.സി ദേശീയ സെക്രട്ടറി മുഹമ്മദ് അലി റജാഇ, തെലങ്കാന മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് ശക്കീല്‍, ഹൈദരാബാദ് കെ.എം.സി.സി പ്രസിഡണ്ട് അബ്ദുല്‍ മജീദ് കോക്കൂര്‍, ജന.സെക്രട്ടറി നൗഫല്‍ ചോലയില്‍, ട്രഷറര്‍ ശാകിര്‍ ബെദിര, വൈ.പ്രസിഡണ്ട് ഇ. എം. അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.