ഹൈദരാബാദ്: ആള്‍ ഇന്ത്യാ കെ.എം.സി.സി ഹൈദരാബാദ് ഓഫീസ് ഉദ്ഘാടനവും മെമ്പര്‍ഷിപ്പ് കാമ്പയിനും നാളെ മെഹദിപട്ടണം മാവിന്‍ സംസം സെന്ററില്‍ വെച്ച് നടക്കും. ഓഗസ്റ്റ് 20 മുതല്‍ സെപ്തംബര്‍ 20 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, കെ.എം.സി.സി ദേശീയ പ്രസിഡണ്ട് നൗഷാദ്, ജന.സെക്രട്ടറി ശംസുദ്ദീന്‍, ട്രഷറര്‍ കെ.എം.എ റഹ്മാന്‍,സെക്രട്ടറി മുഹമ്മദ് അലി റജാഇ, അഡ്വ. സാജല്‍, തെലങ്കാന മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് ശകീല്‍, ഹൈദരാബാദ് കെ.എം.സി.സി പ്രസിഡണ്ട് അ.മജീദ് കോക്കൂര്‍, ജന.സെക്രട്ടറി നൗഫല്‍ ചോലയില്‍ ട്രഷറര്‍ ശാകിര്‍ ബെദിര, വൈ.പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍, സിയാദ്, സെക്രട്ടറിമാരായ മുബഷിര്‍ വാഫി, നിസാം ഹുദവി പല്ലാര്‍, ഷറഫുദ്ദീന്‍, സല്‍മാന്‍ അജ് വ മറ്റു നേതാക്കള്‍ സംബന്ധിക്കും.
Comments are closed for this post.