കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ വയനാട് വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. സൂറത്ത് കോടതിയുടെ വിധിക്ക് സ്‌റ്റേയോ ഇളവോ ലഭിച്ചില്ലെങ്കില്‍ വയനാട്ടില്‍ വീണ്ടും ഉപതെരഞ്ഞെടുപ്പുണ്ടാകും.
2015ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 151 എ പ്രകാരം പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആ സീറ്റ് ഒഴിഞ്ഞതു മുതല്‍ ആറ് മാസത്തിനകം നടത്തണമെന്നാണ്. ലോക്‌സഭയില്‍ വയനാടിനെ കൂടാതെ ജലന്ധര്‍ സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. ഈ വര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വയനാട്ടില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ പ്രഭ കേരളത്തിലെ 18 ലോക്‌സഭ മണ്ഡലങ്ങളില്‍ കൂടി യു.ഡി.എഫിന് ഗുണമായും ഭവിച്ചു. എല്‍.ഡി.എഫിനാവട്ടെ കടുത്ത തിരിച്ചടിയായിരുന്നു രാഹുലിന്റെ വരവ് സമ്മാനിച്ചത്. അടുത്ത തെരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജനവിധി തേടിയാല്‍ എല്‍.ഡി.എഫിനത് ക്ഷീണമാകുമെന്ന തിരിച്ചറിവ് ഉള്ളപ്പോഴും ജനാധിപത്യ ധ്വംസനങ്ങള്‍ക്ക് തങ്ങള്‍ കൂട്ടുപിടിക്കില്ലെന്നാണ് എല്‍.ഡി.എഫ് നിലപാട്. നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്.
Comments are closed for this post.