2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റബീഅ് കാംപയിൻ; സ്നേഹ വസന്തത്തിന് സമാപനമായി

അൽഖോബാർ: സമസ്ത ഇസ്‌ലാമിക് സെൻറർ ഖോബാർ സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച 40 ദിന റബീഅ് കാംപയിൻ സ്നേഹ വസ്ന്തം 2021 ഗ്രാൻഡ് ഫിനാലെക്ക് സമാപനമായി. സയ്യിദ് സൈനുൽ ആബിദ് തങ്ങൾ പതാക ഉയർത്തിയതോടെ ആരംഭിച്ച ഒരു ദിവസം നീണ്ടു നിന്ന പരിപാടിയിൽ സയ്യിദ് യഹിയ തങ്ങളുടെ പ്രാർത്ഥനയോടെയാണ് തുടക്കമായത്. വ്യത്യസ്ത വേദികളിലായി കലാ കായിക മത്സരങ്ങൾ, പ്രവാചക പ്രകീർത്തന സദസ്സ്, ദമാം ടീം അവതരിപ്പിച്ച ഖവാലി മദ്ഹ് സദസ്സ് എന്നിവ നടന്നു.

ഉമ്മു സാഹിഖിലെ ജവാൻസ് ഒയാസിസ് ഓഡിറ്റോറിയത്തിലെ മർഹൂം മരക്കാർ കുട്ടി ഹാജി നഗറിൽ അൽഖോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൽ നാസർ ദാരിമിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമാപന സമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സയ്യിദ് സൈനുൽ ആബിദ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസിഡൻ്റ് റാഫി ഹുദവി ഉദ്ഘാടന പ്രഭാഷണം നടത്തി. സമസ്ത ആരംഭം മുതൽ ഇത്‌ വരെയുള്ള സേവനങ്ങളും വൈഞ്ജാനിക വിപ്ളവങ്ങളേയും അദ്ദേഹം വരച്ച് കാണിച്ചു. തിരു നബി (സ) സത്യം സ്നേഹം സദ് വിചാരം എന്ന വിഷയത്തിൽ ബഷീർ ഫൈസി ദേശമംഗലം പ്രമേയ പ്രഭാഷണം നടത്തി. പ്രവാചക സ്നേഹത്തിൻറെ തീരത്തേക്ക് യാത്ര നടത്തിയ പ്രഭാഷണമായിരുന്നു ഇത്‌.

പരിപാടിയിൽ 2022 ലേക്കുള്ള അൽഖോബാർ സെൻട്രൽ കമ്മിറ്റിയുടെ കലണ്ടർ പ്രകാശനം സെൻട്രൽ കമ്മിറ്റി ചെയർമാൻ സയ്യിദ് സൈനുൽ ആബിദ് തങ്ങൾ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇബ്രാഹിം ഓമശ്ശേരിക്ക് നൽകി നിർവ്വഹിച്ചു. ഖുവ്വത്തുൽ ഇസ്‌ലാം മദ്രസ പൊതു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ജമാൽ മീനങ്ങാടി, അബ്ദുൽ നാസർ അൽഅസ്അദി കമ്പിൽ, സയ്യിദ് സൈനുൽ ആബിദ് തങ്ങൾ എന്നിവരും മറ്റു മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ അബ്ദുൽ നാസർ ദാരിമി, നവാഫ് ഖാളി, സൈനുൽ ആബിദ് തങ്ങൾ, ഇഖ്ബാൽ ആനമങ്ങാട് എന്നിവരും നിർവ്വഹിച്ചു.

കബീർ അത്തോളി (തുഖ്ബ), സവാദ് ഫൈസി(ദമാം), ഹുസൈൻ (റഹീമ) മാഹിൻ വിഴിഞ്ഞം (ഈസ്റ്റേൺ പ്രൊവിൻസ്) എന്നിവർ ആശംസയർപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി ജോയിൻ കൺവീനർ ജലാൽ മൗലവി സ്വാഗതവും ട്രഷറർ ഇഖ്ബാൽ ആനമങ്ങാട് നന്ദിയും പറഞ്ഞു. സജീർ അൽ അസ്അദി, മൂസ അൽ അസ്അദി, അമീർ പരുതൂർ പ്രസീഡിയം നിയന്ത്രിച്ചു. മുസ്തഫ പൂക്കാടൻ, സുബൈർ പട്ടാമ്പി, മുഹമ്മദ് പുതുക്കുടി, നൗഷാദ് എം.പി, ശിഹാബ് വി.പി, ഷൗക്കത്ത്, ഷമീർ ദഹ്റാൻ, മുജീബ് ഈരാറ്റുപേട്ട, മുഹമ്മദ് ആക്കോട്, മുഹമ്മദ് ഷാജി, എന്നിവർ നേതൃത്വം നൽകി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.