ദമാം: സമസ്ത ഇസ്‌ലാമിക് സെന്റര്‍ അൽഖോബാർ സെൻട്രൽ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അൽ ഖോബാർ റഫാ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ മീറ്റിൽ പ്രസിഡന്റ് അബ്ദുൽ നാസർ ദാരിമി കമ്പിൽ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുൽ ആബിദ് അൽഹാദി തങ്ങൾ മൊഗ്രാൽ ഉദ്ഘാടനം ചെയ്‌തു. റിട്ടേണിങ് ഓഫീസർ കൂടിയായ നാഷണൽ കമ്മിറ്റി വർക്കിംഗ് സിക്രട്ടറി അബൂ ജിർഫാസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ഈസ്റ്റേൺ പ്രോവിൻസ് വർക്കിംഗ് സെക്രട്ടറി അശ്‌റഫ് അശ്‌റഫി നിരീക്ഷകനായിരുന്നു. സെൻട്രൽ കമ്മിറ്റി ജനറൽ സിക്രട്ടറി മുസ്തഫ പൂക്കാടൻ വരവ് ചെലവ് കണക്കുകളും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രധാന ഭാരവാഹികൾ: സയ്യിദ് സൈനുൽ ആബിദ് തങ്ങൾ മൊഗ്രാൽ (ചെയർമാൻ), അബ്ദുൽ നാസർ ദാരിമി,അൽ അസ്അദി (പ്രസിഡന്റ്), അൻഷാദ് വാഫി (ജനറൽ സിക്രട്ടറി), അമീർ പരുതൂർ (വർക്കിങ് സിക്രട്ടറി), റാഫി പുറവൂര്‍ (ഓർഗനൈസിംഗ് സിക്രട്ടറി), ഇഖ്ബാൽ ആനമങ്ങാട് (ട്രഷറർ). സഹഭാരവാഹികൾ: ഖാളി മുഹമ്മദ്, മരക്കാർ കുട്ടി ഹാജി, മുജീബ് ഈരാറ്റുപേട്ട (വൈസ് ചെയർമാൻമാർ), മുസ്തഫ പൂക്കാടൻ, മുഹമ്മദ് പുതുക്കുടി, അഷ്റഫ് ഒളവണ്ണ (വൈസ് പ്രസിഡന്റുമാർ), നജ്മുദ്ധീൻ വെങ്ങാട്, നവാഫ് ഖാളി, ഷമീര്‍ ദഹ്‌റാൻ (ജോയിന്റ് സെക്രെട്ടറിമാർ). മുസ്തഫ പൂക്കാടൻ സ്വാഗതവും പുതിയ വർക്കിംഗ് സിക്രട്ടറി അമീർ പരുതൂർ നന്ദിയും പറഞ്ഞു.
Comments are closed for this post.