2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അൽഹസയിൽ മരണപ്പെട്ട തൃശൂർ സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

    ദമാം: കിഴക്കൻ സഊദിയിലെ അൽഹസയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച മരണപ്പെട്ട തൃശൂർ അരയാലിങ്ങൽ ഉസ്‌മാന്റെ (47) മയ്യത്ത് അൽഹസയിൽ ഖബറടക്കി. കെഎംസിസി പ്രവർത്തകൻ കൂടിയായിരുന്ന ഉസ്‌മാന്റെ മയ്യത്ത് സലഹിയ്യ കബർസ്ഥാനിലാണ് മറമാടിയത്.

   അൽഹസ കെഎംസിസി സെൻട്രൽ കമ്മിറ്റി നേതാക്കളായ ഹുസൈൻ ബാവ, നാസർ പ്ലാസ്റ്റിക്, നാസർ പാറക്കടവ്, അലി, സുൽഫി കുന്നമംഗലം, കബീർ മുംതാസ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ സുഹൃത്തുക്കളും മയ്യത്ത് നിസ്‌കാരത്തിലും മറ്റു ചടങ്ങുകളിലും പങ്കെടുത്തു. സലിം വാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.