2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുട്ടനാട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐയിലേക്ക്; അംഗത്വം എടുക്കുന്നത് 235പേര്‍

കുട്ടനാട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐയിലേക്ക്; അംഗത്വം എടുക്കുന്നത് 235പേര്‍

ആലപ്പുഴ: കുട്ടനാട്ടില്‍ സി.പി.എം വിട്ട 222 പേര്‍ക്ക് അംഗത്വം നല്‍കി സി.പി.ഐ. 166 പേര്‍ക്ക് പൂര്‍ണ അംഗത്വവും 69 പേര്‍ക്ക് കാന്‍ഡിഡേറ്റ് അംഗത്വവും നല്‍കാനാണ് ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് പങ്കെടുത്ത കുട്ടനാട് മണ്ഡലം കമ്മിറ്റി യോഗത്തില്‍ തീരുമാനമായത്. നാളെ ചേരുന്ന സിപിഐ ജില്ലാ കൗണ്‍സില്‍ അംഗീകാരത്തിനുശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

കഴിഞ്ഞ സമ്മേളന കാലം മുതല്‍ ഇടഞ്ഞു നിന്ന നേതാക്കളും പ്രവര്‍ത്തകരുമാണ് കുട്ടനാട്ടില്‍ നിന്നും കൂട്ടത്തോടെ സിപിഎം വിട്ടത്. പല ഘട്ടങ്ങളിലായി പ്രതിഷേധം അറിയിക്കുകയും കത്ത് നല്‍കുകയും പരാതി നല്‍കുകയും രാജി സന്നദ്ധത അറിയിക്കുകയുമെല്ലാം ചെയ്തിരുന്നു. പാര്‍ട്ടി നേതൃത്വം ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെങ്കിലും വിഭാഗീയ പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമായതോടെയാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.

നിലവില്‍ സിപിഐ അംഗത്വം നല്‍കാന്‍ തീരുമാനിച്ചവരില്‍ രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറും രണ്ട് ഏരിയ കമ്മിറ്റിയംഗങ്ങളും കര്‍ഷക തൊഴിലാളി, പഞ്ചായത്ത് മെംബര്‍മാരും, പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിമാരും ഡിവൈഎഫ്‌ഐ നേതാക്കളും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.