2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിഖിലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമെന്ന് പി.എം ആര്‍ഷോ; സര്‍ട്ടിഫിക്കറ്റ് എസ്.എഫ്.ഐ നേതൃത്വത്തിന് മുന്നില്‍ ഹാജരാക്കി

നിഖിലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമെന്ന് പി.എം ആര്‍ഷോ


തിരുവനന്തപുരം: കായംകുളത്തെ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. കായംകുളം കോളജിലെ ഡിഗ്രി കോഴ്‌സ് റദ്ദാക്കിയിരുന്നുവെന്നും എം.കോം പ്രവേശനത്തില്‍ ക്രമക്കേടില്ലെന്നും ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണമുയര്‍ന്ന ബിരുദ സര്‍ട്ടിഫിക്കറ്റുക്കറ്റ് നിഖില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്ക് കൈമാറി. സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും നേതാക്കള്‍ പരിശോധിച്ചു. സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ആര്‍ഷോ വ്യക്തമാക്കി.

നിഖിലിന്റെ കലിംഗയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഓരോ സെമസ്റ്ററിലെ മാര്‍ക്‌ലിസ്റ്റും പരിശോധിച്ച് യഥാര്‍ഥമാണെന്നു ബോധ്യപ്പെട്ടു. എംകോമിനു ചേരാന്‍ കേരള സര്‍വകലാശാലയില്‍ ഇക്വലന്‍സി വേണം. അതു പരിശോധിച്ചു യഥാര്‍ഥമാണെന്നു ബോധ്യപ്പെട്ടു. . എന്നാല്‍ ഇയാള്‍ അവിടെ പഠിച്ചതിന്റെ ഹാജര്‍ രേഖകളില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഡിലെ സര്‍വകലാശാലയാണ് കലിംഗ. അവിടെ ഹാജര്‍ നിര്‍ബന്ധമല്ലാതെ പരീക്ഷ എഴുതാനാകുമോ എന്നതു പരിശോധിക്കണം. കേരളത്തിനുപുറത്ത് ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹാജര്‍ നിര്‍ബന്ധമില്ലാതെ പരീക്ഷയെഴുതാന്‍ സാഹചര്യമൊരുക്കുന്ന സര്‍വകലാശാലകള്‍ ഉണ്ടെന്നുള്ളത് വസ്തുതയാണ്. കലിംഗ അങ്ങനെയാണോയെന്ന് അറിയില്ല. അതു പരിശോധിക്കണം.- ആര്‍ഷോ പറഞ്ഞു.

2017-20 കാലഘട്ടത്തിലെ ബി.കോം വിദ്യാര്‍ഥിയായിരുന്നു നിഖില്‍. എന്നാല്‍ 2021ല്‍ ഇതേ കോളജില്‍ ഇയാള്‍ എം.കോമിന് ചേര്‍ന്നതോടെയാണ് വിഷയം വിവാദമായത്. കേരള യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സ് റദ്ദാക്കിയാണ് നിഖില്‍ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നിട്ടുള്ളതെന്ന് ആര്‍ഷോ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.