ജറൂസലം: അല്‍ അഖ്‌സ പള്ളിയില്‍ വീണ്ടും ഇസ്രായേല്‍ അതിക്രമം. പ്രഭാത പ്രാര്‍ഥനക്ക് പിന്നാലെ പള്ളിയിലേക്ക് ഇരച്ചുകയറിയ ഇസ്രായേല്‍ സൈന്യം മുസ്‌ലിം വിശ്വാസികള്‍ക്ക് നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നു. രാവിലെ ഏഴോടെ ഇസ്രായേലില്‍ നിന്നെത്തുന്ന ജൂതവിശ്വാസികള്‍ക്ക് സന്ദര്‍ശിക്കാനുള്ള സൗകര്യമൊരുക്കുന്നതിനായിരുന്നു നടപടിയെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
17 പേര്‍ക്ക് ഇസ്രായേല്‍ അതിക്രമത്തില്‍ പരുക്കേറ്റെന്ന് ഫലസ്തീന്‍ ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ഇതില്‍ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. റബ്ബര്‍ ബുള്ളറ്റ് കൊണ്ടാണ് പരിക്കുകള്‍ ഉണ്ടായതെന്നും ഫലസ്തീന്‍ ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി.അതിനിടെ ഇസ്രായേലില്‍ നിന്നും എത്തിയ നൂറുകണക്കിനു പേര്‍ വന്‍ പൊലീസ് സന്നാഹത്തില്‍ പള്ളിയില്‍ പ്രവേശിക്കുകയും ചെയ്തു.
#شاهد| قوات الاحتلال تقمع الشبان المتواجدين في البلدة القديمة بالقدس المحتلة. pic.twitter.com/dKBRtz3L0K
— وكالة شهاب للأنباء (@ShehabAgency) April 17, 2022
Comments are closed for this post.