തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ എറിഞ്ഞത് ബോംബ് തന്നെയെന്ന് പ്രോസിക്യൂഷന്‍. നിരോധിത രാസവസ്തുവായ പൊട്ടാസ്യം നൈട്രേറ്റിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇത് എവിടെ നിന്നാണ് എത്തിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു പ്രോസിക്യൂഷന്റെ വാദം.
നിരോധിത രാസ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ഒരു കാരണവശാലും ജിതിന് ജാമ്യം അനുവദിക്കരുതെന്നും അത് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ ജിതിനെ അടുത്ത മാസം ആറുവരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
എന്നാല്‍, സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഒരു ഡ്രൈവര്‍ മാത്രമായ ജിതിന്‍ എങ്ങനെ ഭരണ കക്ഷിയിലെ പ്രധാന പാര്‍ട്ടി നല്‍കിയ പരാതിയിലെ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പ്രതിഭാഗം ചോദിച്ചത്.
Comments are closed for this post.