തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ അന്വേഷണം യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കേന്ദ്രീകരിച്ച് പുരോഗമിക്കവെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇത്ര മാസം അന്വേഷിച്ചിട്ടും ഇപ്പോഴണ് ഇവര്‍ക്ക് പ്രതികളെ മനസിലായത്. ജനങ്ങള്‍ വി്ഢികള്‍ ആണെന്ന് കരുതരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ കൗണ്‍സിലര്‍ ഐ പി ബിനുവിന്റെ പേരാണ് അന്ന് ദൃക്‌സാക്ഷി പറഞ്ഞത്. ഇത് വെള്ളരിക്ക പട്ടണം അല്ല. ഇങ്ങനെ പൊലീസിനേ കൊണ്ട് പോയാല്‍ പ്രത്യാഘാതം ഗുരുതരം ആയിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയമായി നേരിടും. ഞങ്ങള്‍ വെറുതെ ഇരിക്കില്ല. എല്ലാം കെട്ടുകഥ. ഈ ശൈലി സിപിഎം അവസാനിപ്പിക്കണമെന്നും സുധാകരന്‍ വ്യക്തമാക്കി.
ചിലപ്പോ നിയമം ലംഘിക്കേണ്ടി വരും. അതിനുള്ള സാഹചര്യം ഉണ്ടാക്കരുത്. കോണ്‍?ഗ്രസ് പ്രവര്‍ത്തകരെ കുടുക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. സിപിഎമ്മിന് ഞങ്ങളെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യത? നന്നാവാന്‍ അവര്‍ ആദ്യം ലേഹ്യവും കഷായവും കഴിക്കട്ടെയെന്നും എം.വി ഗോവിന്ദന്റെ വിമര്‍ശനത്തിന് മറുപടിയായി സുധാകരന്‍ പറഞ്ഞു.
എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിലെ അന്വേഷണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. വിവിധ മേഖലകളില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ കഴക്കൂട്ടം മേനംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്ന നിഗമനമാണ് ക്രൈംബ്രാഞ്ചുള്ളത്. സംശയിക്കുന്ന ചിലരുടെ മൊഴികളില്‍ ദുരുഹതയുണ്ടെന്നും അന്വേഷണ സംഘം വിശദീകരിക്കുന്നു. സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇനിയും തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.
Comments are closed for this post.