തിരുവനന്തപുരം: കണ്ണൂര്‍ ജയിലില്‍ വച്ച് ആറ് മണിക്കൂര്‍ നേരം ആകാശ് തില്ലങ്കേരി കാമുകിയുമായി സല്ലപിച്ചുവെന്നും ഇതിന് ആഭ്യന്തര വകുപ്പ് സൗകര്യം ചെയ്തു കൊടുത്തുവെന്നും കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ധീഖ്. ആകാശ് തില്ലങ്കേരിക്കെതിരെ ഗുരുതര ആരോപണവുമായാണ് ടി. സിദ്ധിഖ് രംഗത്തെത്തിയത്. സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ പറയുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്നും സിദ്ധിഖ് കുറ്റപ്പെടുത്തി. ആകാശ് തില്ലങ്കേരിയും ഷുഹൈബുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധം മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ചാണ് ശുഹൈബ് കേസില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. കൊലപാതകത്തിലേ ഒന്നാം പ്രതിയുടെ വെളിപ്പെടുത്താലിന്റെ സാഹചര്യത്തില്‍ തുടര്‍ അന്വേഷണം വേണമെന്ന് ടി.സിദ്ധിഖ് ആവശ്യപ്പെട്ടു. സി.പി.എമ്മിന് കൊലയില്‍ ബന്ധമില്ലെങ്കില്‍ പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ലക്ഷങ്ങള്‍ മുടക്കി വക്കീലന്മാരെ കൊണ്ടുവന്നത് ആരാണ്? ആകാശ് തില്ലങ്കേരി സി.പി.എമ്മിന്റെ മടിയിലാണ്. അല്ലെങ്കില്‍ എന്തിനാണ് പേരുകേട്ട അഭിഭാഷകരെ വച്ചതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭവിട്ടിറങ്ങി. കൊന്നവരേ മാത്രമല്ല, കൊല്ലിച്ചവരേയും കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ സംഘങ്ങളുടെ തടവിലല്ല സി.പി.എമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഷുഹൈബ് വധക്കേസ് ദുര്‍ബല പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.