2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എ.കെ ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എന്‍.സി.പിയില്‍ രാജി

തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന് എലത്തൂരില്‍ വീണ്ടും സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എന്‍.സി.പിയില്‍ രാജി.സംസ്ഥാന നിര്‍വാഹക സമിതി അംഗം പി. എസ് പ്രകാശന്‍ രാജിവെച്ചു.

എലത്തൂരില്‍ വീണ്ടും സീറ്റ് നല്‍കിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എ. കെ. ശശീന്ദ്രനെതിരെ പോസ്റ്ററുകളും ഫ്‌ലക്‌സുകളും ഉയര്‍ന്നിരുന്നു. ശശീന്ദ്രനെ മത്സരിപ്പിക്കരുതെന്ന് പോസ്റ്ററില്‍ ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ പുതുമുഖത്തിന് സീറ്റ് നല്‍കി മത്സരിപ്പിക്കണം. ഫോണ്‍ വിളി വിവാദം മറക്കരുതെന്നും പോസ്റ്ററിലുണ്ടായിരുന്നു. സേവ് എന്‍സിപി എന്ന പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.