കോഴിക്കോട്: കുമളിയില്‍ വച്ച് അരിക്കൊമ്പനെ പൂജയോടെ സ്വീകരിച്ചത് വലിയ വിവാദമാക്കേണ്ടതില്ലെന്ന് വനംമന്ത്രി മന്ത്രി എ.കെ ശശീന്ദ്രന്‍. ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ എന്നാണ് മനസിലാക്കിട്ടുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങളുണ്ട്. ചിന്നക്കനാല്‍ സിമന്റ് പാലത്തിന് സമീപം നിലയുറപ്പിച്ച ആനക്കൂത്തെ ജാഗ്രതയോടെ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം, മയക്കുവെടി വെച്ച ശേഷം അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കാണ് മാറ്റിയത്. കുമളിയില്‍ വച്ച് പൂജയോടെയാണ് ആനയെ സ്വീകരിച്ചത്. മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെ പ്രവേശിക്കവെയായിരുന്നു പൂജാകര്‍മങ്ങള്‍.
ak-saseendran-about-arikomban-pooja-controversy
Comments are closed for this post.