കൊച്ചി:റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയില്‍ മലയാളി എക്‌സൈസ് ഉദ്യാഗസ്ഥന് സസ്‌പെന്‍ഷന്‍. പരാതി ഉയര്‍ന്നതോടെ ഇയാളിപ്പോഴും ഒളിവിലാണ്.
എറണാകുളം റേഞ്ച് എക്‌സൈസ് സിവില്‍ ഓഫിസര്‍ എ.ജെ അനീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 66 പേരില്‍ നിന്നായി രണ്ടര കോടിയിലധികം രൂപ ഇയാള്‍ തട്ടിയെടുത്തെന്നാണ് പരാതി. 38 പേര്‍ അനീഷിനെതിരെ എറണാകുളം പറവൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.
റഷ്യയിലെ കൃഷിത്തോട്ടങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് അനീഷിനെതിരെയുള്ള പരാതി. റഷ്യയിലുള്ള ഇമ്മാനുവല്‍ എന്ന യുവാവാണ് ജോലി ഒഴിവുണ്ടെന്നും ആവശ്യമുണ്ടെങ്കില്‍ അനീഷിനെ സമീപിക്കാനും ഇവരോട് പറഞ്ഞത്. ഇത് പ്രകാരം അനീഷിനെ സമീപിച്ചവരോട് റഷ്യയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം മുതല്‍ ഒന്‍പത് ലക്ഷം രൂപ വരെ വാങ്ങിയെടുത്തു.
Comments are closed for this post.