
വിവിധ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. നിരക്ക് 20 മുതല്‍ 25 ശതമാനം വരെ ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വോയ്സ് പ്ലാനുകള്‍,അണ്‍ലിമിറ്റഡ് വോയ്സ് പ്ലാനുകള്‍,ഡേറ്റ പ്ലാനുകള്‍ എന്നിവയ്ക്കെല്ലാം ഇത് ബാധകമാകും.
ആരംഭത്തിലെ വോയ്സ് പ്ലാനുകൾക്ക് 25 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. അൺലിമിറ്റഡ് പ്ലാനുകൾക്ക് 20 ശതമാനം വർധന ഉണ്ടായേക്കും.നിരക്ക് വർധന നടപ്പാകുന്നതോടെ, 79 രൂപയുടെ വോയ്സ് പ്ലാനിന് 99 രൂപ നൽകേണ്ടി വരും. എന്നാൽ 50 ശതമാനം അധിക ടോക്ക് ടൈമും 200 എംബി ഡേറ്റയും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Airtel announces revised mobile tariffs. pic.twitter.com/xQLUN91FZn
— Bharti Airtel (@airtelnews) November 22, 2021
.
നവംബര്‍ 26 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.