കരിപ്പൂര്‍: റാപിഡ് പി.സി.ആര്‍ പരിശോധനക്ക് എയര്‍പ്പോര്‍ട്ട് അഥോറിറ്റി ഈടാക്കുന്ന അമിത നിരക്ക് കുറച്ചു. മാസങ്ങള്‍ക്കൊടുവിലാണ് പ്രവാസികളുടെ പ്രതിഷേധത്തിന് വിജയം കണ്ടത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും നിരക്ക് കുറച്ചിട്ടുണ്ട്.
ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ 1580 രൂപയാണ് റാപിഡ് പി.സി.ആറിന് ഈടാക്കുക. നേരത്തേ, ഇത് 2490 രൂപയായിരുന്നു. 910 രൂപയുടെ കുറവാണ് വരുത്തിയത്.
Comments are closed for this post.