2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദുബൈ യാത്രക്കാര്‍ക്ക് 100 കിലോ ബാഗേജ് അലവന്‍സ്; പ്രഖ്യാപനവുമായി എയര്‍ലൈന്‍സ്

ദുബൈ യാത്രക്കാര്‍ക്ക് 100 കിലോ ബാഗേജ് അലവന്‍സ്; പ്രഖ്യാപനവുമായി എയര്‍ലൈന്‍സ്

ഇസ്‌ലാമാബാദ്: ദുബൈയില്‍ താമസിക്കുന്ന പാകിസ്താന്‍കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. യാത്രക്കാര്‍ക്ക് 100 കിലോ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് രെഗത്തെത്തിയിരിക്കുകയാണ് എയര്‍ലൈന്‍സ്. പാകിസ്താനില്‍ നിന്നുള്ള സെറീന്‍ എയര്‍ ആണ് യാത്രക്കാര്‍ക്ക് ഈ ആനുകൂല്യം ഒരുക്കിയിരിക്കുന്നത്.

പാകിസ്താനിലെ സ്വകാര്യ ഉടമസ്ഥതതിയലുള്ള സെറീന്‍ എയറില്‍ എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 70 കിലോ ലഗേജ് കൊണ്ടു പോവാം. മൂന്ന് ചെക്ക്- ഇന്‍ ബാഗേജുകളുള്ള 70 ക്ലോ ആണ് അലവന്‍സ് വാഗ്ദാനം ചെയ്യുന്നത്. സെറീന്‍ പ്ലസില്‍ (ബിസിനസ് ക്ലാസ്) പറക്കുന്ന യാത്രക്കാര്‍ക്ക് പരമാവധി 4 ലഗേജുകള്‍ക്കൊപ്പം 100 കിലോഗ്രാം വരെ കൊണ്ടുപോകാന്‍ അനുവാദമുണ്ട്. അതേ സമയം ഓരോ ബാഗേജും 32 കിലോ കവിയാന്‍ പാടില്ല. എയര്‍ബസ് 330-200 ലാണ് ഈ സംവിധാനം ലഭ്യമാകുകകയെന്ന് എയര്‍ലൈന്‍ ട്വീറ്റ് വഴി അറിയിച്ചു.

‘നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി എല്ലാം കൊണ്ടു വരിക’ (‘Bring All That You Can For Your Family and Friends’) എന്ന ക്യാംപയിന്റെ ഭാഗമാണ് ഈ ആനുകൂല്യം. ദുബൈയില്‍ നിന്ന്് ലാഹോറിലേക്കും ഇസ് ലാമാബാദിലേക്കും പറക്കുന്ന യു.എ.ഇ നിവാസികളെ ലക്ഷ്യമിട്ടുള്ള ക്യാംപയിന്‍ ജൂലൈ 30ന് അവസാനിക്കും.

യു.എ.ഇയിലെ രണ്ടാമത്തെ വലിയ സമൂഹമാണ് പാകിസ്താന്‍ പൗരന്മാര്‍. 1.7 മില്യണ്‍ പാക്കിസ്താനികളാണ് യു.എ.ഇയില്‍ താമസിക്കുന്നത്, അവരില്‍ ഭൂരിഭാഗവും ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലുമാണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ ദുബൈ- പാകിസ്താന്‍ ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ ഒന്നാണ്. കൂടാതെ, ഷാര്‍ജയില്‍ നിന്ന് ലാഹോര്‍, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ മാസം അവസാനം വരെ 60 കിലോഗ്രാം ബാഗേജ് അലവന്‍സ് സ്വകാര്യ കാരിയര്‍ വാഗ്ദാനം ചെയ്യുന്നു.

2017 ജനുവരിയിലാണ് സ്വകാര്യ ഉടമസ്ഥതയിലുള്ള സെറീന്‍ എയര്‍ ആരംഭിച്ചത്. തുടക്കത്തില്‍ ആഭ്യന്തര ഷെഡ്യൂളുകളാണ് നടത്തിയിരുന്നത്. അതിന്റെ ആദ്യ അന്താരാഷ്ട്ര വിമാനം 2021 മാര്‍ച്ച് 16ന് ഷാര്‍ജയിലേക്ക് പുറപ്പെട്ടു. ഇപ്പോള്‍ സഊദി ആറേബ്യയിലേക്കും ഫ്‌ളൈറ്റ് ഉണ്ട്. ക്യാബിന്‍ ക്രൂ ടീമിനെ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് എയര്‍ലൈന്‍. ആഗസ്റ്റ് 3ന് ലാഹോറിലും ആഗസ്റ്റ് 8ന് കറാച്ചിയിലും ജോലിക്കാര്‍ക്കായി വാക്ക്ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നുണ്ട്. 26 ആണ് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം. അപേക്ഷകന് ഇംഗ്ലീഷിലും ഉറുദുവിലും പ്രാവീണ്യമുണ്ടായിരിക്കണം.

airline-announces-100kg-baggage-allowance-for-passengers


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.