2021 January 22 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റഖയില്‍ വ്യോമാക്രമണം തുടരുന്നു

ഡമസ്‌കസ്: ഐ.എസില്‍ നിന്നും റഖ പിടിച്ചെടുക്കുന്നതിനായുള്ള യു. എസ് സഖ്യസേനയുടെ വ്യോമാക്രമണം തുടരുന്നു. തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ 11 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി സഖ്യസേന റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, 14 സൈനികരെ വധിച്ചതായി ഐ.എസ് അവകാശപ്പെടുന്നുണ്ട്.

മോര്‍ട്ടാറുകളും മറ്റും ഉപയോഗിച്ചാണ് സഖ്യസേനയുടെ ആക്രമണം. ഐ.എസിനെ പൂര്‍ണമായും തുരത്തുകയാണ് ലക്ഷ്യമെന്ന് സഖ്യസേന വക്താവ് പ്രതികരിച്ചു.

അതിനിടെ ഇരുപക്ഷത്തിന്റേയും ഏറ്റുമുട്ടലുകളില്‍ പ്രദേശത്ത് ധാരാളം സിവിലിയന്‍മാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. 50,000ത്തോളം സിറ്റയില്‍ കുടുങ്ങിക്കിടക്കുന്നതായി യു.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.