ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് നടത്തിയ കരിമരുന്ന് പ്രയോഗത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അന്തരീക്ഷം കറുത്തിരുണ്ട അവസ്ഥയിലായി. കരിമരുന്ന്, വെടിക്കെട്ട് പ്രയോഗങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പലയിടങ്ങളിലും ലംഘിച്ചിരുന്നു.
ശനിയാഴ്ച 414 എ.ക്യു.ഐ (എയര്‍ ക്വാലിറ്റി ഇന്‍ഡക്‌സ്) ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ‘തീവ്രം’ മലിനീകരണ അവസ്ഥയാണിത്. വെള്ളിയാഴ്ചത്തെ എ.ക്യു.ഐ 339 ഉം വ്യാഴാഴ്ച 314 ഉം ആയിരുന്നു.
കനത്ത പുകപടലം അന്തരീക്ഷത്തില്‍ ഉയര്‍ന്നതിനാല്‍ കാഴ്ച കുറഞ്ഞ അവസ്ഥയിലാണ് ഡല്‍ഹി നഗരം. നഗരവാസികളില്‍ ചിലര്‍ ആരോഗ്യപ്രശ്‌നങ്ങളും ഉന്നയിക്കുന്നുണ്ട്. ശ്വാസതടസം, കണ്ണ് എരിയുക, തൊണ്ട വരളല്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടെന്നാണ് നഗരവാസികള്‍ പറയുന്നത്.
ചെറിയ തോതിലുള്ള കാറ്റ് വീശുന്നത് പ്രശ്‌നത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നുണ്ടെന്ന് അന്തരീക്ഷ നിരീക്ഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments are closed for this post.