
ന്യൂഡല്‍ഹി: പുതിയ സീസണില്‍ പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ. രാജധാനി എക്സ്പ്രസ് ട്രെയിനില്‍ ബുക്ക് ചെയ്ത ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കില്‍ അതേ നിരക്കില്‍ എയര്‍ ഇന്ത്യയില്‍ നിന്ന് ടിക്കറ്റെടുക്കാം. വിമാനം പുറപ്പെടുന്നതിനു നാലു മണിക്കൂര്‍ മുന്‍പു വരെയാണ് ടിക്കറ്റെടുക്കാന്‍ അവസരം ലഭിക്കുക.
രാജധാനിയില്‍ എ.സി ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ചെയ്തവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. ജൂണ്‍ 26 മുതല്‍ സെപ്തംബര്‍ 30 വരെയാണ് ഓഫര്‍ കാലാവധി. തെരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളില്‍ ഇക്കോണമി ക്ലാസിലടക്കം ഏതു സീറ്റും ഇവര്‍ക്ക് ലഭ്യമാകും.
നിലവില്‍ 21 രാജധാനി എക്സ്പ്രസ് ട്രെയിനുകളാണ് രാജ്യത്ത് ഓടിക്കൊണ്ടിരിക്കുന്നത്. ഏതാണ്ട് 20,000 ആളുകള്‍ ദിനേന രാജധാനിയില്‍ യാത്ര ചെയ്യുന്നുണ്ട്. കണ്‍ഫേം ടിക്കറ്റ് ലഭിക്കാനുള്ള സാധ്യതക്കുറവ് മുന്നില്‍ കണ്ടാണ് എയര്‍ ഇന്ത്യയുടെ സൂപ്പര്‍ സേവര്‍ ഓഫര്‍.
രജധാനിയുടെ അതേ നിരക്കില്‍ ലക്ഷ്യസ്ഥാനത്തെത്താമെന്നതിലുപരി സമയവും ലാഭിക്കാനാവുമെന്നതാണ് ഓഫറിന്റെ സൗകര്യം.