2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ശമ്പള പരിഷ്‌കരണത്തില്‍ അതൃപ്തി നിലനില്‍ക്കെ പുതിയ പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

ശമ്പള പരിഷ്‌കരണത്തില്‍ അതൃപ്തി നിലനില്‍ക്കെ പുതിയ പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ആയിരം പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി എയല്‍ ഇന്ത്യ. സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ പൈലറ്റുമാരെ നിയമിക്കുന്നത്. നിലവില്‍ 1800 പൈലറ്റുമാരുണ്ട്. വിമാന നിര്‍മാണ കമ്പനികളായ എയര്‍ബസ്, ബോയിങ് എന്നിവയില്‍ നിന്ന് 470 വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ എയര്‍ ഇന്ത്യ പദ്ധതിയിടുന്നത്.

എന്നാല്‍ നിലവിലുള്ള പൈലറ്റുമാര്‍ തങ്ങളുടെ ശമ്പള ഘടനയും സേവന വ്യവസ്ഥകളും പരിഷ്‌കരിക്കാനുള്ള എയര്‍ലൈനിന്റെ ഏറ്റവും പുതിയ തീരുമാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്തിടെ എയര്‍ ഇന്ത്യ തങ്ങളുടെ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനുമായി പരിഷ്‌കരിച്ച ശമ്പളആനുകൂല്യ പദ്ധതികളില്‍ നിലവിലുള്ള ജീവനക്കാര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. ഇതേ തുടര്‍ന്ന് രണ്ട് പൈലറ്റ് യൂണിയനുകളായ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐ.സി.പി.എ), ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡ് (ഐ.പി.ജി) എന്നിവ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു.

പ്രശ്‌നം പരിഹരിക്കുന്നതിന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ രത്തന്‍ ടാറ്റയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് കൂടുതല്‍ പൈലറ്റുമാരുടെ നിയമനം എന്ന എയര്‍ ഇന്ത്യയുടെ പുതിയ നീക്കം.

Air India is set to hire new pilots amid dissatisfaction over pay revisions

എയർ ഇന്ത്യ സർവീസ് നിർത്തിയത് തിരിച്ചടിയായി; ചികിത്സക്കായി നാട്ടിലേക്കു പോകാനാകാതെ കിടപ്പു രോഗികൾ…read more…

Read more at: https://suprabhaatham.com/bedridden-patients-could-not-go-home-due-to-the-cancellation-of-air-india-service-uae/


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.