2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുഖം മിനുക്കി എയര്‍ ഇന്ത്യ; പുതിയ ലോഗോ ഡിസംബര്‍ മുതല്‍

പുതിയ ലോഗോ പ്രകാശനം ചെയ്ത് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള വിമാനകമ്പനിയായ എയര്‍ഇന്ത്യ. ‘ദി വിസ്ത’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ലോഗോ ഡിസംബര്‍ മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. പരിധിയില്ലാത്ത അവസരങ്ങളെയാണ് പുതിയ ലോഗോ സൂചിപ്പിക്കുന്നത് ടാറ്റ സണ്‍സിന്റെ ചെയര്‍മാനായ എന്‍.ചന്ദ്രശേഖരന്‍ പ്രസ്താവിച്ചു. കമ്പനി റീ ബ്രാന്‍ഡ് ചെയ്യാനുളള തീരുമാനത്തിന് മുന്‍പ് 70 ബില്യണ്‍ ഡോളര്‍ മുടക്കി 470 എയര്‍ക്രാഫ്റ്റുകള്‍ കമ്പനി സ്വന്തമാക്കാക്കാന്‍ തീരുമാനിച്ചിരുന്നു. എയര്‍ഇന്ത്യയുടെ പ്രശസ്തമായ ‘മഹാരാജ’ പുതിയ ലോഗോയില്‍ ഉണ്ടാകില്ല. എയര്‍ഇന്ത്യയെ രാജ്യത്തെ ശക്തമായ എയര്‍ലൈന്‍ കമ്പനിയായി വിപുലീകരിക്കാനുളള ഒരുക്കത്തിലാണ് ടാറ്റ.

Content Highlights:Air India Introduce New Logo


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.