(Air India Express sharply reduces baggage charges in Kuwait)
കുവൈത്ത് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസ്സ് കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള ബാഗേജ് നിരക്ക് കുത്തനെ കുറച്ചു. കുവൈത്തിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമാണ് ഇപ്പോൾ ഇളവ് പ്രഖ്യാപിച്ചത്. പുതിയ നിരക്ക് പ്രകാരം 5 കിലോ വരെയുള്ള അധിക ലഗേജിനു 3 ദിനാറും 10 കിലോക്ക് 6 ദിനാറും 15 കിലോക്ക് 12 ദിനാറും നൽകിയാൽ മതിയാകും. നേരത്തെയുള്ള നിരക്കിൽ ഏകദേശം പകുതിയോളം കുറവാണ് വരുത്തിയിരിക്കുന്നത്. അധിക ബാഗേജ് ആവശ്യമുള്ളവർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തു നിശ്ചിത നിരക്ക് നല്കണം. സീസൺ സമയങ്ങളിൽ പത്ത് കിലോക്ക് 40 ദിനാർ വരെ നേരത്തെ ഈടാക്കിയിരുന്നു.
Comments are closed for this post.