2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഞെട്ടിക്കുന്ന ഓഫറുമായി എയര്‍ ഇന്ത്യ; ഇക്കാര്യം അറിയാതെ പോകരുത്

എയര്‍ ഇന്ത്യ ഒരുകാലത്ത് യാത്രക്കാരുടെ ഭാഗത്ത് നിന്നും ഒരുപാട് പഴികേട്ട വിമാന സര്‍വ്വീസാണ്. എന്നാലിപ്പോള്‍ തങ്ങളുടെ സേവനം മെച്ചപ്പെടുത്തി യാത്രക്കാര്‍ക്ക് പുതിയ സേവനങ്ങള്‍ നല്‍കുന്നതിനായി രംഗത്ത് വന്നിരിക്കുകയാണ് കമ്പനി. യാത്രക്കാര്‍ക്ക് ലഭിച്ച സീറ്റുകള്‍ അപ്‌ഗ്രേഡ് ചെയ്യാനുളള ഓപ്ഷനാണ് കമ്പനി ഇപ്പോള്‍ നല്‍കുന്നത്. ഇതോടെ കൂടുതല്‍ മികച്ച ഫ്രണ്ട് ക്യാബിനിലേക്ക് വളരെ എളുപ്പത്തിലും പെട്ടെന്നും അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കുന്നതാണ്.

സീറ്റിന്റെ ലഭ്യത അനുസരിച്ച് ഷെഡ്യൂള്‍ ചെയ്ത ഫ്‌ലൈറ്റിന് 72 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ പ്രീമിയം ക്യാബിന്‍ അപ്‌ഗ്രേഡുകള്‍ തിരഞ്ഞെടുത്ത് അപ്‌ഗ്രേഡ് ചെയ്യാന്‍ എയര്‍ ഇന്ത്യ യാത്രക്കാരെ സഹായിക്കുന്നു. അത് മാത്രമല്ല അവസാന നിമിഷം അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി, ചെക്ക്ഇന്‍ സമയത്ത് എയര്‍പോര്‍ട്ട് കൗണ്ടറുകളില്‍ നിന്ന് ക്യാബിന്‍ അപ്‌ഗ്രേഡുകള്‍ വാങ്ങാനുള്ള ഓപ്ഷനും എയര്‍ ഇന്ത്യ നല്‍കുന്നുണ്ട്.

അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ ക്യാബിന് അടുത്തുളള സീറ്റുകള്‍ തന്നെ തെരെഞ്ഞെടുക്കണമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. ദീര്‍ഘദൂര യാത്രക്ക് മുന്നിലെ സീറ്റുകള്‍ തെരെഞ്ഞെടുത്താല്‍ അധികം ക്ഷീണം സംഭവിക്കില്ല എന്നാണ് പറയപ്പെടുന്നത്.അതിനൊപ്പം തന്നെ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യമാണ് മുന്‍പ് യാത്ര ചെയ്തിട്ടുളളവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ ഓരോ യാത്രയ്ക്കും പോയിന്റുകള്‍ ലഭിക്കും എന്നത്. ഈ പോയിന്റുകള്‍ നിങ്ങള്‍ പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഗുണം ചെയ്യും. ഈ പോയിന്റുകള്‍ റെഡീം ചെയ്യാന്‍ സാധിക്കുന്നു. ഇതിന് എയര്‍ മൈല്‍ എന്നാണ് വിളിക്കുന്നത്. അതായത് നിങ്ങള്‍ ബുക്ക് ചെയ്യുന്ന എയര്‍ലൈന്‍സിന്റെ സൈറ്റില്‍ ലോഗിന്‍ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ റിവാര്‍ഡ് പോയിന്റുകള്‍ റെഡീം ചെയ്യാന്‍ സാധിക്കും.

ഒരു പോയിന്റ് എന്നാല്‍ 1 രൂപ എന്നാണ് കണക്കാക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് 10000 പോയിന്റ ഉണ്ടെങ്കില്‍ 10000 രൂപയായി നിങ്ങള്‍ക്ക് അത് മാറ്റിയെടുക്കാന്‍ സാധിക്കും. നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് കണ്‍ഫോം അല്ലെങ്കില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടാകും. എന്നാല്‍ വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എപ്പോഴും കണ്‍ഫോം ടിക്കറ്റ് മാത്രമേ നമുക്ക് ലഭിക്കൂ.

Content Highlights:air india cabin upgrading details


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.