
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാന്‍ വേണ്ടി വ്യോമസേനയുടെ വിമാനങ്ങള്‍ കാബൂളിലെത്തി. സിവിലിയന്‍ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യയില്‍ നിന്ന് സൈനിക രക്ഷപ്പെടുത്തലിന്റെ ഭാഗമായി രണ്ട് വ്യോമസേനാ വിമാനങ്ങളെത്തിയത്.
കാബൂള്‍ വിമാനത്താവളത്തില്‍ യാത്രാവിമാനങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ യു.എസ് സേനയുടെ സഹായത്തോടെ സൈനിക രക്ഷപ്പെടുത്തല്‍ തുടരുകയാണ്.
വിമാനത്താവളത്തില്‍ കൂട്ടത്തോടെ ആളുകള്‍ ഓടിയെത്തി കിട്ടിയ വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും വലിയ ആള്‍ക്കൂട്ടമുണ്ടാവുകയും ചെയ്തതിനു പിന്നാലെയാണ് വിമാന സര്‍വീസിന് നിരോധനമേര്‍പ്പെടുത്തിയത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യയും സര്‍വീസ് നിര്‍ത്തുകയായിരുന്നു.
Comments are closed for this post.