2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീക്കി കാനഡ

കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി കാനഡ. നാളെ മുതല്‍ ഇന്ത്യയില്‍ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലൊണ് കാനഡ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. നാളെ മുതല്‍ എയര്‍ കാനഡയും എയര്‍ ഇന്ത്യയും സര്‍വീസ് ആരംഭിക്കും.

യാത്രക്കാര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പതിനെട്ട് മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ റിസള്‍ട്ടാണ് വേണ്ടത്. മുന്‍പ് കൊവിഡ് പോസിറ്റീവ് ആയവര്‍ അംഗീകൃതമായ ലാബില്‍ നിന്ന് കൊവിഡ് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ഹാജരാക്കണം. കാനഡയിലേക്കുള്ള ഫ്‌ളൈറ്റിന് 14 ദിവസത്തിനും 180 ദിവസത്തിനും ഇടയിലായിരിക്കണം സാമ്പിള് ശേഖരിച്ച തിയതി. യാത്രയ്ക്ക് ആവശ്യമായ ഇത്തരം രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ എയര്‍ലൈന്‍സിന് യാത്രികനെ വിലക്കാന്‍ അവകാശമണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.