
കൊച്ചി: എയര്‍ഏഷ്യ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയതിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകളും സര്‍പ്രൈസുകളും അവതരിപ്പിച്ചു. പത്ത് തദ്ദേശീയ വിമാനത്താവളങ്ങളിലേക്കും 24 അന്താരാഷ്ട്ര രാജ്യങ്ങളിലെ 120 കേന്ദ്രങ്ങളിലേക്കും വെറും 899 രൂപയില്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുകളാണ് ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്നത്. എയര്‍ഏഷ്യ, എയര്‍ഏഷ്യ എക്സ് ഗ്രൂപ്പുകളുടെ സര്വീസിലാണിത്.2016 ജൂണ്‍ 13 മുതല്‍ 19വരെയുള്ള കാലയളവില്‍ 2017 ജനുവരി നാല് മുതല്‍ 21 ആഗസ്ത് വരെയുള്ള യാത്രകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എയര്‍ഏഷ്യ.കോം, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയിലായിരിക്കണം ബുക്കിംഗ്.
എയര്‍ഏഷ്യയുടെ കൊച്ചിയിലേക്കുള്ള യാത്ര, വിശാഖപട്ടണം, പൂനെ, ജയ്പുര്‍, ഗുവഹത്തി, ബംഗളൂരുവില്‍ നിന്നോ ന്യൂ ഡല്‍ഹിയില്‍ നിന്നോ ഗോവ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് വണ്‍വേ യാത്രയ്ക്ക് വെറും 899 രൂപ മുതല്‍ ബുക്കിംഗ് നടത്താവുന്നത്. പുതുതായി സര്‍വീസ് ആരംഭിച്ച ഷാന്റോ, ഓക്ലന്റ്, മൗറീഷ്യസ്, ടെഹ്റാന് എന്നീവിടങ്ങളിലേക്കുള്ള യാത്രകള്‍ എയര്‍ഏഷ്യ ഗ്രൂപ്പ് എയര്‍ലൈനുകളായ എയര്‍ഏഷ്യ ബെര്‍ഹാദ്(ഫ്ളൈറ്റ് കോഡ് എകെ), തായ് എയര്‍ഏഷ്യ(ഫ്ളൈറ്റ് കോഡ് എഫ്ഡി) എയര്‍ഏഷ്യ എക്സ്(ഫ്ളൈറ്റ് കോഡ് ഡി7) എന്നിവയിലൂടെയാണെങ്കില്‍ വണ്‍വേ ടിക്കറ്റ് നിരക്കുകള്‍ വെറും 3399 രൂപ മുതല്‍ ആസ്വദിക്കാം. എയര്‍ഏഷ്യ എക്സ് ഉപയോഗിക്കുന്ന അതിഥികള്‍ക്ക് ഡെല്‍ഹി-ക്വലാംലംപൂര്‍ വണ്‍വേ ടിക്കറ്റ് 4990 രൂപ മുതല്‍ ആസ്വദിക്കാം.