2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് എ.ഐ.സി.ടി.ഇ അംഗീകാരം നിര്‍ബന്ധം

മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് എ.ഐ.സി.ടി.ഇ അംഗീകാരം നിര്‍ബന്ധം

തേഞ്ഞിപ്പലം• ബി.ബി.എ ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് ഇനി മുതല്‍ എ.ഐ. സി.ടി.ഇ അംഗീകാരവും വേണം ഈ മാസം എട്ടിനു യുജിസി സെക്രട്ടറി മനീഷ് ആര്‍ ജോഷി ഇറക്കിയ ഉത്തരവനുസരിച്ചാണ് മാനേജ്‌മെന്റ് ,കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളിലെ ഡിഗ്രി കോഴ്‌സുകള്‍ക്ക് എ.ഐ.സി.ടി.ഇ അംഗീകാരം നിര്‍ബന്ധമാക്കിയിട്ടുള്ളത്. 1987 ലെ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ആക്റ്റ് അനുസരിച്ച് ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ നിര്‍വചനം എന്‍ജിനീയറിംഗ് ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, ടൗണ്‍ പ്ലാനിംഗ്, മാനേജ്‌മെന്റ്, ഫാര്‍മസി, അപ്ലൈഡ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് എന്നിവയിലെ വിദ്യാഭ്യാസ പരിപാടികള്‍, ഗവേഷണം, പരിശീലനം എന്നിവയെല്ലാം ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ പരിധിയില്‍പെടുന്നതാണ്.
ഇതുവര എ.ഐ.സി.ടി.ഇ മാനേജ്‌മെന്റ് (എംബിഎ), കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) എന്നിവയിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ മാത്രമാണ് നിയന്ത്രിച്ചിരുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍, മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമുകളില്‍ ഉടനീളം ഏകീകൃത ഗുണനിലവാരവും അക്കാദമിക് നിലവാരവും നിലനിര്‍ത്തുന്നതിന് ബി.ബി.എ , ബി എം, സ്, ബി.സി.എ കോഴ്‌സുകള്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കാനാണ് എ.ഐ.സി.ടി.ഇ തീരുമാനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.