2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നേതാക്കള്‍ സി.പി.എം സെമിനാറില്‍ പങ്കെടുക്കേണ്ടതില്ല; നിലപാടിലുറച്ച് എ.ഐ.സി.സി

   

ന്യൂഡല്‍ഹി: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന് എ.ഐ.സി.സി. സെമിനാറില്‍ പങ്കെടുക്കെണ്ടെതില്ലെന്ന കെ.പി.സി.സിയുടെ തീരുമാനത്തെ മറികടക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി.

കണ്ണൂരില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ.വി തോമസ് പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സെമിനാറില്‍ പങ്കെടുക്കാന്‍ സോണിയാ ഗാന്ധിയുടെ അനുമതി തേടിയിട്ടുണ്ടെന്ന് കെ.വി തോമസും പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കെ.പി.സി.സിയുടെ നിര്‍ദ്ദേശം അനുസരിക്കാനാണ് സോണിയ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇനി പ്രത്യേകിച്ച് നിര്‍ദ്ദേശം നല്‍കില്ലെന്നും എ.ഐ.സി.സി അറിയിച്ചു.

നേരത്ത, എഐസിസി നേതൃത്വത്തിന്റെ അഭിപ്രായ പ്രകാരം സിപിഎം പാര്‍ട്ടി കോണ്‍?ഗ്രസിന്റെ ഭാ?ഗമായി നടക്കുന്ന സെമിനാറില്‍ നിന്നും പിന്മാറുന്നതായി കോണ്‍?ഗ്രസ് എംപി ശശി തരൂര്‍ അറിയിച്ചിരുന്നു. കെപിസിസി നേതൃത്വത്തിന്റെ വികാരം മാനിച്ച് സെമിനാറില്‍ പങ്കെടുക്കരുതെന്നാണ് സോണിയ ?ഗാന്ധി തരൂരിനോടും കെ വി തോമസിനോടും നിര്‍ദേശിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് തരൂര്‍ ഔദ്യോ?ഗികമായി സ്ഥിരീകരിച്ചത്. വിലക്ക് സംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കെപിസിസി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിന്റെയും കെ വി തോമസിന്റെയും പ്രതികരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.