2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം തുടരുമെന്ന് അണ്ണാ ഡി.എം.കെ

ചെന്നൈ: അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം തുടരുമെന്ന് അണ്ണാ ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി പറഞ്ഞു. അടുത്ത ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന തമിഴ്‌നാട്ടില്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സന്ദര്‍ശന വേളയിലാണ് പളനിസ്വാമിയുടെ പ്രഖ്യാപനം.

അമിത് ഷാ പങ്കെടുത്ത സര്‍ക്കാര്‍ പരിപാടിയിലാണ് അദ്ദേഹം ഇതു പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍ പിടിച്ച് എ.ഐ.എ.ഡി.എം.കെ- ബി.ജെ.പി സഖ്യം വീണ്ടും അധികാരത്തിലേറുമെന്ന് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത്ഷാ തമിഴ്‌നാട്ടിലെത്തിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.