
ചെന്നൈ: എ.ഐ.ഡി.എം.കെ നേതാവ് വെട്ടേറ്റു മരിച്ചു. മണാലി സോണിലെ കൗണ്‍സിലര്‍ മുല്ലൈ ഗ്നാനശേഖര്‍ ആണ് മരിച്ചത്.ശനിയാഴ്ച്ച രാത്രിയില്‍ മണാലി ബസ്റ്റാന്റിനു സമീപത്ത് വെച്ച് അജ്ഞാതരായ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മണാലി ബസ്റ്റാന്റിനു സമീപം ഒരു കടയില്‍ ഇരിക്കുകയായിരുന്ന ഗ്നാനശേഖറിനെ ബൈക്കിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ 10 വര്‍ഷമായി മണാലിയിലെ കൗണ്‍സിലറാണ് ഗ്നാനശേഖര്‍. കൊലപാതകം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലിസ് പറഞ്ഞു.