2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ടൈപ് ചെയ്യുന്ന ശബ്ദം കേട്ട് എഐക്ക് ഡാറ്റകള്‍ മോഷ്ടിക്കാന്‍ സാധിക്കും; പുതിയ വെല്ലുവിളിയോ…

ടൈപ് ചെയ്യുന്ന ശബ്ദം കേട്ട് എഐക്ക് ഡാറ്റകള്‍ മോഷ്ടിക്കാന്‍ സാധിക്കും; പുതിയ വെല്ലുവിളിയോ…

വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ച് എഐ. ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തയുമായാണ് എഐയുടെ പുതിയ റിപ്പോര്‍ട്ട് പുറത്തിറങ്ങിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം കീപാഡില്‍ ടൈപ് ചെയ്യുന്ന ശബ്ദം കേട്ട് എഐക്ക് ഇതില്‍ നിന്ന് ഡാറ്റകള്‍ മോഷ്ടിക്കാന്‍ സാധിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ബ്ലീപ്പിംഗ് കമ്പ്യൂട്ടര്‍ എന്ന വെബ്‌സൈറ്റ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗവേഷകര്‍ ഇതിനായുള്ള പരിശീലനം എഐക്ക് നല്‍കിയിരുന്നു. 95 ശതമാനം കൃത്യതയോടെ എഐ ഇത് റേറ്റ് ചെയ്‌തെന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റില്‍ നിന്നുള്ള ഗവേഷകരാണ് ഈ പരീക്ഷണം നടത്തിയത്. കംപ്യൂട്ടര്‍, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ടൈപ്പിംഗ് സൗണ്ടുകള്‍ കൊണ്ടാണ് ഗവേഷകര്‍ എഐയെ പരിശീലിപ്പിച്ചത്. ഇവ തിരിച്ചറിയാനും എഐ മോഡലുകള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സൂം, സ്‌കൈപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ ഗവേഷകര്‍ അല്‍ഗോരിതം ഉപയോഗിച്ചെന്നും ഇതിന്റെ കൃത്യന നിരക്ക് യഥാക്രമം 93 ശതമാനം, 91.7 ശതമാനം എന്നിങ്ങനെ രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉപഭോക്താക്കളെ വളരെ ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ഇതെന്നാണ് നിഗമനം. കാരണം ബാങ്ക് ആക്കൗണ്ട് ഡീറ്റെയ്ല്‍ മുതലായവ ടൈപ്പ് ചെയ്യുമ്പോള്‍ ഇതില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ഇത്തരം എഐ മോഡലുകള്‍ക്ക് സാധിക്കുന്നതാണ്. ഇതിന് പുറമെ പല സെന്‍സിറ്റീവ് കാര്യങ്ങളും സ്വകാര്യതയെ മാനിക്കുന്ന കാര്യങ്ങളും ഇത്തരത്തില്‍ ചോര്‍ത്തപ്പെടാന്‍ സാധ്യത ഉള്ളതായിട്ടാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം എഐകള്‍ ഹാക്കര്‍മാരെയും സൈബര്‍ കുറ്റവാളികളെയും വലിയ രീതിയില്‍ സഹായിക്കുന്നതാണ്. അതേ സമയം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകാതെ ഇരിക്കാനായി വെര്‍ച്വല്‍ കീ ബോര്‍ഡുകള്‍ ഉപഭോക്താക്കളെ വലിയ രീതിയില്‍ സഹായിക്കുമെന്നും പഠനം നടത്തിയ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

വ്യക്തമായ പദ്ധതിയോട് കൂടിയാണ് ഗവേഷകര്‍ ഈ പഠനം പൂര്‍ത്തിയാക്കിയത്. ഇതിനായി ഒരു മാക്ബുക്കില്‍ 36 കീകള്‍ ഇവര്‍ അമര്‍ത്തി. കീകള്‍ സൃഷ്ടിക്കുന്ന ശബ്ദം റെക്കോര്‍ഡുചെയ്യാനും എഐ മോഡലിനെ ഇതില്‍ നിന്ന് ഡാറ്റ ശേഷരിക്കാനും പ്രാപ്തമാക്കി. പിന്നീട് മാക്ബുക്കില്‍ നിന്ന് 17 സെന്റീമീറ്റര്‍ അകലെയായി ഐഫോണ്‍ 13 മിനി ഉപയോഗിച്ചും ഇത്തരത്തില്‍ കീ അമര്‍ത്തി ഇതില്‍ നിന്നും എഐകള്‍ക്ക് ഡേറ്റ ശേഖരിക്കാന്‍ സാധിച്ചു. ശബ്ദ ഡാറ്റ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കോറ്റ്‌നെറ്റ് എന്ന് ഇമേജ് ക്ലാസിഫയര്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിച്ചത്. റെക്കോര്‍ഡ് ചെയ്ത ശബ്ദത്തെ അടിസ്ഥാനമാക്കി അമര്‍ത്തുന്ന കീകള്‍ പ്രവചിക്കാന്‍ ഇതിന് സാധിച്ചു. ആളുകള്‍ അവരുടെ ടൈപ്പിംഗ് പാറ്റേണുകള്‍ തിരുത്തണമെന്നും ക്രമരഹിതവും ശക്തവുമായ പാസ്‌വേഡുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ഗാഡ്ജറ്റുകള്‍ സുരക്ഷിതമാക്കണമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു.

വെര്‍ച്വല്‍ കീപാഡുകള്‍ ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ക്കുള്ള പ്രതിവിധി. അല്ലെങ്കില്‍ ശബ്ദമില്ലാതെ പ്രവര്‍ത്തിക്കുന്ന കീപാഡുകള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്നും ഇവര്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.