2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹൈദരാബാദ് മലയാളികളുടെ യാത്രാദുരിതം: എ ഐ കെഎംസിസി നേതാക്കൾ റെയിൽവേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

എ ഐ കെഎംസിസി നേതാക്കൾ റെയിൽവേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

ഹൈദരാബാദ്: കേരള൦ ഹൈദരാബാദ് ട്രൈൻ സർവ്വീസ് വർദ്ധിപ്പിക്കണ൦ എന്ന ആവശ്യം നേരിട്ട് അറിയിക്കാൻ എഐകെഎംസിസി ഹൈദരാബാദ് ഭാരവാഹികൾ റെയിൽവേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. സതേൺ റെയിൽവേ സെക്ഷൻ സെക്കന്ദരാബാദിലെ റെയിൽവേ ജനറൽ മാനേജർക്ക് നിവേദനം കൈമാറി, പ്രതിസന്ധി കൃത്യമായി മനസ്സിലാക്കിയ അദ്ദേഹം ആവശ്യമായ ഇടപെടലുകൾ നടത്താൻ ശ്രമിക്കുമെന്ന് നേതാക്കൾക്ക് ഉറപ്പു നൽകി.

അതോടൊപ്പം സെൻട്രൽ റെയിൽവേ അതോറിറ്റിയിലേക്കും പ്രസ്തുത നിവേദനം അയക്കാൻ തീരുമാനമുണ്ട്, പാർലമെൻറ് അംഗങ്ങളായ ഇടി മുഹമ്മദ് ബഷീർ, അബ്ദുൽ വഹാബ്, ഡോ.അബ്ദുസമദ് സമദാനി എന്നിവർക്കും നിവേദനം അയച്ചിട്ടുണ്ട്. സാധാരണഗതിയിലും അത്യാവശ്യഘട്ടങ്ങളിലും ഹൈദരാബാദിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും നാട്ടിൽ പോകാൻ കൺഫേ൦ഡ് ടിക്കറ്റ് കിട്ടാതെ പ്രയാസപ്പെടുന്നത് സ്ഥിരം കഥയാണ്. നിലവിൽ ലഭ്യമായ ശബരി എക്സ്പ്രസ്, കാച്ചിക്കുട എക്സ്പ്രസ് ട്രെയിനുകൾ മാസങ്ങൾക്ക് മുമ്പേ സീറ്റ് അവൈലബിലിറ്റി പൂർണമാകാറാണ് പതിവ്.

പൊതു അവധി, ആഘോഷ സമയങ്ങളിൽ അസാധാരണമായ തിരക്കു൦ അനുഭവപ്പെടാറുണ്ട്, മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ യാത്ര നടത്തുന്നുണ്ടെങ്കിലും അത്തരം സൗകര്യങ്ങളും ഹൈദരാബാദിൽ നിന്നും ഇല്ല എന്നതും റെയിൽവേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
എ. എെ.കെ.എ൦.സി.സി പ്രസിഡന്റ് മജീദ് കോക്കൂർ, ജനറൽ സെക്രട്ടറി നൗഫൽ ചോലയിൽ, ട്രഷറർ മുസ്തഫ ശാകിർ, നിസാമുദ്ദീൻ തുടങ്ങിയവർ സ൦ബന്ധച്ചു.
അനിശ്ചിതമായി തുടരുന്ന ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന് പ്രത്യാശിക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.