2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വാട്‌സാപ്പിലും എ.ഐ ചാറ്റ് ഫീച്ചര്‍; കൂടുതലറിയാം

ആശയവിനിമയ സാങ്കേതിക വിദ്യയില്‍ വിപ്ലവം സൃഷ്ടിച്ച് മുന്നേറുന്ന എ.ഐ ചാറ്റ് ഫീച്ചര്‍ വാട്‌സാപ്പിലേക്കുമെത്തുന്നു. നിലവില്‍ ബീറ്റാ പതിപ്പുകളില്‍ പരീക്ഷണഘട്ടത്തിലിരിക്കുന്ന ഈ സംവിധാനം ആപ്പിലേക്ക് എത്തുമെന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് അറിയിച്ചിരിക്കുന്നത്.വാട്‌സാപ്പിന്റെ 2.23.24.26 ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. ചാറ്റ് ടാബിന്റെ സ്ഥാനത്ത് എ.ഐ ചാറ്റുകള്‍ക്കായുള്ള ഷോര്‍ട്ട്കട്ട് ഈ വേര്‍ഷനില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബീറ്റാ വേര്‍ഷനില്‍ ലഭ്യമായിരിക്കുന്ന ഈ സേവനം അധികം താമസിക്കാതെ തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിപണിയിലെ മറ്റ് മെസഞ്ചര്‍ ആപ്പുകളില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടാനും മാര്‍ക്കറ്റിലെ എതിരാളികളില്‍ നിന്നും മുന്‍തൂക്കം സ്ഥാപിക്കാനും കുറച്ച് കാലങ്ങളായി വാട്‌സാപ്പ് അടിക്കടി അപ്‌ഡേറ്റുകള്‍ കൊണ്ട് വന്ന് ആപ്പിന്റെ മുഖഛായ തന്നെ മാറ്റിമറിച്ചിരുന്നു.

Content Highlights:AI chat feature on WhatsApp too Know more


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.