2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എ.ഐ ക്യാമറ അപകടങ്ങളും മരണനിരക്കും കുറച്ചതായി കണക്കുകള്‍; 2022 ജൂണില്‍ 344 മരണം, 2023ല്‍ 140 ആയി കുറഞ്ഞു

എ.ഐ ക്യാമറ അപകടങ്ങളും മരണനിരക്കും കുറച്ചതായി കണക്കുകള്‍

എ.ഐ ക്യാമറ അപകടങ്ങളും മരണനിരക്കും കുറച്ചതായി കണക്കുകള്‍; 2022 ജൂണില്‍ 3714 അപകടങ്ങളില്‍ 344 മരണം, 2023ല്‍ 140 ആയി കുറഞ്ഞു

 

തിരുവനന്തപുരം: എ.ഐ ക്യാമറ സ്ഥാപിച്ച ശേഷം കേരളത്തില്‍ റോഡ് അപകടമരണ നിരക്ക് കുറഞ്ഞതായി കണക്കുകള്‍.
2022 ജൂണില്‍ 3714 റോഡ് അപകടങ്ങളില്‍ 344 പേരാണ് മരിച്ചത്. 4172 പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ എ.ഐ. ക്യാമറ സ്ഥാപിച്ച ശേഷം 2023 ജൂണ്‍ മാസം റോഡപകടങ്ങള്‍ 1278 ആയി കുറഞ്ഞു. മരണ നിരക്ക് 140 ആയി. പരുക്കേറ്റവരുടെ എണ്ണം 1468 ആയും കുറഞ്ഞതായും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 204 ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ക്യാമറകളുടെ പ്രവര്‍ത്തന അവലോകനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രി ഈ കണക്കുകള്‍ വ്യക്താക്കിയത്.

ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ അഞ്ചുമുതല്‍ ജൂലൈ മൂന്നുവരെ 20,42,542 മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ കണ്ടെത്തി. 7,41,766 എണ്ണം വെരിഫൈ ചെയ്തു. 1,77,694 കേസുകള്‍ സിസ്റ്റത്തില്‍ അപ്‌ലോഡ് ചെയ്തു. 1,28,740 എണ്ണം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിച്ചു. 1,04,063 ചെല്ലാനുകള്‍ തപാലില്‍ അയച്ചിട്ടുണ്ട്. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങള്‍ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കി മൂന്ന് മാസത്തിനുള്ളില്‍ വേരിഫിക്കേഷനിലെ കുടിശിക പൂര്‍ത്തിയാക്കുവാനും കെല്‍ട്രോണിനോട് നിര്‍ദ്ദേശിച്ചതായും മന്ത്രി പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.