വാഹനങ്ങളുടെ ഇൻഷുറൻസ് കാലാവധി ഇലക്ട്രോണിക് രീതിയിൽ പരിശോധിക്കുന്ന സംവിധാനം ഒക്ടോബർ 1, ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഓരോ 15 ദിവസത്തിലും ക്യാമറകൾ വഴി ഇൻഷുറൻസ് കാലാവധി പരിശോധിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിതായി സഊദി ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു.
രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗവർണറേറ്റുകളിലും ക്യാമറ വഴി ഇൻഷുറൻസ് നിയമ ലംഘനം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യും. ട്രാഫിക് വിഭാഗത്തിൽ നേരത്തെ തന്നെ ഇൻഷുറൻസ് നിയമലംഘനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതാണ്. നിലവിലുള്ള ക്യാമറകൾക്ക് പുറമെ ഇൻഷുറൻസ് ലംഘനങ്ങൾ കണ്ടെത്താനായി പ്രത്യേക ക്യാമറകൾ സ്ഥാപിക്കുമെന്നും സഊദി ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു.
ഇൻഷുറൻസ് സാധുത ഇല്ലാത്ത വാഹനങ്ങൾക്ക് 100 മുതൽ 150 റിയാൽ വരെയാണ് പിഴ ചുമത്തുക. അബ്ഷിർ അക്കൌണ്ട് വഴി ഇൻഷുറൻസ് പിഴ അറിയാൻ സാധിക്കും. ഇൻഷുറൻസ് കാലഹരണപ്പെടുക, ഇൻഷുറൻസ് എടുക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഇൻഷുറൻസ് നിയമ ലംഘനമായി കണക്കാക്കും.
Content Highlights: ai camera to check vehicle insurance in saudi arabia
Comments are closed for this post.