2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

റോഡില്‍ പിടിമുറുകും; ഗതാഗത വകുപ്പിന്റെ എഐ കാമറകള്‍ക്ക് പ്രവര്‍ത്തനാനുമതി

കൊച്ചി: ഇനി റോഡില്‍ പിടിമുറുകും. ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച എഐ കാമറകള്‍ക്ക് പ്രവര്‍ത്തനാനുമതി. ഗതാഗത വകുപ്പിന്റെ 726 കാമറകള്‍ക്കാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രവര്‍ത്തനാനുമതി നല്‍കിയത്.

ഏപ്രില്‍ 20 മുതല്‍ പരിശോധന ആരംഭിക്കും.കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കണ്‍ട്രോള്‍ റൂമുകളുമായി ബന്ധിപ്പിക്കുന്നതിലെ പ്രശ്‌നങ്ങളും പിഴ വിവരം അറിയിക്കുന്ന ഓട്ടോമാറ്റിക് സംവിധാനവും പ്രവര്‍ത്തിക്കാത്തതുമാണ് പിന്നെയും വൈകാന്‍ കാരണം.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.