2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ്: ഇടനിലക്കാരന്‍ ഇന്ത്യ സന്ദര്‍ശിച്ചത് 180 തവണ

ന്യൂഡല്‍ഹി: ഫോറിന്‍ റീജിണല്‍ രജിസ്‌ട്രേഷന്‍ റെക്കാര്‍ഡുകള്‍ പ്രകാരം അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ഇന്ത്യ സന്ദര്‍ശിച്ചത് 180 തവണയെന്ന് റിപ്പോര്‍ട്ട്. 2005-2013 കാലഘട്ടത്തിലാണ് മിഷേല്‍ ഇന്ത്യ സന്ദര്‍ശിച്ചിരിക്കുന്നത്.

തുടര്‍ച്ചയായി ഡല്‍ഹി സന്ദര്‍ശിച്ച മിഷേല്‍ എഫ്.ആര്‍.ആര്‍.ഒ ഓഫീസിന് അഭിനവ് ത്യാഗി എന്ന വ്യക്തിയുടെ കോണ്‍ഡാക്ട് വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്.കൂടാതെ ജെ.ബി. സുബ്രഹ്മണ്യം എന്നയാളുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്.അഭിനവ് ത്യാഗിക്ക് ത്യാഗി കുടുംബവുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.