2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നെല്‍കൃഷി വികസനത്തിന് 76 കോടി; കാര്‍ഷിക മേഖലയെ കൈവിടാതെ ബജറ്റ്

നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു

   

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ഊന്നല്‍.കര്‍ഷകര്‍ക്ക് ആശ്വാസമായി നെല്‍കൃഷി വികസനത്തിന് 76 കോടി അനുവദിച്ചു. അതോടൊപ്പം തന്നെ നെല്ലിന്റെ താങ്ങുവിലയും കൂട്ടി. പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് 25 കോടി മലയോര മേഖലകളില്‍ കോള്‍ഡ് സ്‌റ്റോറേജ് ചെയിന്‍ സ്ഥാപിക്കാന്‍ പത്ത് കോടിയും ബജറ്റില്‍ വകയിരുത്തി.

കാര്‍ഷിക മേഖലയില്‍ കൃഷിശ്രീ എന്ന പുതിയ പദ്ധതി ആരംഭിക്കും. കാര്‍ഷിക മേഖലയിലെ സ്വയംസഹായ ഗ്രൂപ്പുകള്‍ രൂപവത്കരിക്കുകയാണ് ലക്ഷ്യം. റബര്‍ സബ്‌സിഡിക്ക് 500 കോടി അനുവദിച്ചു. മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉല്‍പാദിപ്പിക്കും. തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന് 2 കോടി അനുവദിച്ചു. ചക്ക ഉത്പനങ്ങള്‍ക്ക് പിന്തുണ നല്‍കും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണത്തിന് മാര്‍ക്കറ്റിംഗ് കമ്പനി ആരംഭിക്കും. ഇതിനായി 100 കോടി അനുവദിക്കും.

റംബൂട്ടാന്‍, ലിച്ചി,അവക്കാഡോ, മാംഗോസ്റ്റീന്‍ കൃഷി വ്യാപിപ്പിക്കും. കുട്ടനാട്ടില്‍ കൃഷി സംരക്ഷണത്തിന് 54 കോടി അനുവദിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.