
കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും ഏറെ യോജിച്ച ഇനമാണ് അമര. ഇന്ത്യന്‍ ബീന്‍, ഈജിപ്ത്യന്‍ ബീന്‍ എന്നീ പേരുകളിലും അമര അറിയപ്പെടുന്നു. പടര്‍ത്തുന്ന ഇനങ്ങളും കുറ്റിയായി വളരുന്ന ഇനങ്ങളും ഉണ്ട്. എല്ലാ സീസണിലും കായ്ക്കുന്നവയും ഗ്രോബാഗില്‍ വളര്‍ത്താന്‍ കഴിയുന്നവയുമാണ് കുറ്റിയിനം അമരകള്‍. ഒരു തടമുണ്ടെങ്കില് വിട്ടാവാശ്യത്തിന് ദിവസവും ധാരാളം കായകള്‍ ലഭിക്കുമെന്നതാണ് പ്രത്യേകത.
ഡിസംബര്‍ ജനുവരി അനുയോജ്യം
ഡിസംബര്‍, ജനുവരി മാസങ്ങള്‍ അമര കൃഷി ചെയ്യാന്‍ മികച്ചതാണ്. മറ്റു പച്ചക്കറികള്‍ക്ക് തണുപ്പു കാലങ്ങളില്‍ കണ്ടുവരുന്ന ഫംഗസ് ആക്രമണം അമരയില്‍ കണ്ടുവരുന്നില്ല. എങ്കിലും ചാഴിയുടെ ആക്രമണം കണ്ടു വരാറുണ്ട്. ഗ്രോ ബാഗിലാണെങ്കില്‍ കരുത്തുള്ള ഒരു തൈ മാത്രം വളര്‍ത്തുന്നതാണ് അഭികാമ്യം. വള്ളി വീശാന്‍ തുടങ്ങുമ്പോള്‍ തന്നെ പന്തലും താങ്ങും നല്കി പടരാന്‍ സൗകര്യമൊരുക്കാം. വേലിയില്‍ പടര്‍ത്തിയും വളര്‍ത്താം.
നട്ട് പരിപാലിച്ചാല്‍ 60-75 ദിവസം കൊണ്ട് അമര വിളവ് തന്നുതുടങ്ങും. കായകള്‍ക്ക് കൂടുതല്‍ മൂപ്പെത്തുന്നതിന് മുമ്പ് വിളവെടുക്കണം. വിളവെടുപ്പിന് ശേഷം വള്ളി തലപ്പുകള്‍ മുറിച്ച് കളഞ്ഞാല്‍ പുതിയ ചിനപ്പുകള്‍ വളരുകയും ധാരാളം കായകള്‍ ലഭിക്കുകയും ചെയ്യും.