2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കളി മുടക്കി മഴ: ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നിര്‍ത്തിവെച്ചു

കളി മുടക്കി മഴ: ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നിര്‍ത്തിവെച്ചു

കൊളംബോ: 2023 ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ പാകിസ്താന്‍ മത്സരം മഴമൂലം താത്കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യ മികച്ച രീതിയില്‍ ബാറ്റുചെയ്യുമ്പോഴാണ് മഴ വില്ലനായി വന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം പുറത്താക്കി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. മോശം പന്തുകള്‍ പ്രഹരിച്ച് ഇരുവരും സ്‌കോര്‍ ഉയര്‍ത്തി. ഗില്‍ 13ാം ഓവറില്‍ അര്‍ധസെഞ്ചുറി നേടി. 37 പന്തില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. പിന്നാലെ ടീം സ്‌കോര്‍ 100 കടന്നു.

ഗില്ലിന് പുറകേ രോഹിത്തും അര്‍ധസെഞ്ചുറി നേടി. 42 പന്തുകളില്‍ നിന്നാണ് ഇന്ത്യന്‍ നായകന്റെ അര്‍ധസെഞ്ചുറി പിറന്നത്. പക്ഷേ അര്‍ധസെഞ്ചുറി നേടിയ പിന്നാലെ ഇരുവരും പുറത്തായി. രോഹിത്താണ് ആദ്യം വീണത്. 49 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്‌സിന്റെയും സഹായത്തോടെ 56 റണ്‍സെടുത്ത രോഹിത്തിനെ ശദബ് ഖാന്‍ ഫഹീം അഷറഫിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ ഗില്ലും വീണു.

52 പന്തില്‍ നിന്ന് 10 ഫോറടക്കം 58 റണ്‍സെടുത്ത ഗില്ലിനെ ഷഹീന്‍ അഫ്രീദി സല്‍മാന്‍ അലിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 123 ന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. ആദ്യ വിക്കറ്റില്‍ രോഹിതും ഗില്ലും 121 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ ക്രീസിലൊന്നിച്ച കെ.എല്‍.രാഹുലും വിരാട് കോലിയും ശ്രദ്ധാപൂര്‍വം ഇന്നിങ്‌സ് പടുത്തുയര്‍ത്തി. പെട്ടെന്ന് കനത്ത മഴ പെയ്തതോടെ മത്സരം നിര്‍ത്തിവെക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.