2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വാക് പോരിന് പിന്നാലെ മെസിക്കുനേരെ പരാഗ്വേ താരം തുപ്പി, പ്രതിഷേധവുമായി ആരാധകര്‍..വിഡിയോ…

വാക് പോരിന് പിന്നാലെ മെസിക്കുനേരെ പരാഗ്വേ താരം തുപ്പി, പ്രതിഷേധവുമായി ആരാധകര്‍

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിടെ പരാഗ്വേ താരം അന്റോണിയോ സനാബ്രിയ അര്‍ജന്റീന നായകന്‍ മെസിക്കുനേരെ തുപ്പിയെന്ന് ആരോപണം. മത്സരത്തിന്റെ 84ാം മിനിറ്റിലാണ് അന്റോണിയോ സനാബ്രിയ തിരിഞ്ഞു നടക്കുന്ന മെസിക്കു നേരെ തുപ്പിയത്. അതിന് മുമ്പ് സനാബ്രിയയുമായി മെസി വാക് പോരില്‍ ഏര്‍പ്പെട്ടിരുന്നു. സനാബ്രിയയെ നോക്കി മെസി എന്തോ പറഞ്ഞശേഷം നടന്നു നീങ്ങവെയാണ് താരം മെസിക്ക് നേരെ തുപ്പിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തി.

അതേസമയം, മത്സരശേഷം ഇതേക്കുറിച്ച് മെസി പ്രതികരിച്ചു. താന്‍ അത് കണ്ടിട്ടില്ലെന്നും ലോക്കര്‍ റൂമില്‍ വെച്ച് സഹതാരങ്ങള്‍ തന്നോട് അത് പറഞ്ഞുവെന്നും മെസി പറഞ്ഞു. എനിക്കുനേരെ ആരോ തുപ്പിയെന്ന് അവര്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ ആരാണ് അയാള്‍ എന്ന് എനിക്കറിയില്ല എന്നായിരുന്നു മെസിയുടെ മറുപടി.

   

ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ പരാഗ്വേയ്‌ക്കെതിരെ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിനാണ് ജയിച്ചത്. കളിയുടെ മൂന്നാം മിനിറ്റില്‍ റോഡ്രിഗോ ഡീപോളെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് നിക്കൊളാസ് ഒട്ടമെന്‍ഡിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നിന്നുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. അദ്യ പകുതിയില്‍ നായകന്‍ മെസിയെ ബെഞ്ചിലിരുത്തിയാണ് അര്‍ജന്റീന ഇറങ്ങിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.