കൊല്‍കത്ത: ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ച് ഡ്യുറന്‍ഡ് കപ്പില്‍ പതിനേഴാം തവണയും മോഹന്‍ ബഗാന്‍ മുത്തമിട്ടു. 71ാം മിനിറ്റില്‍ ദിമിത്രി പെട്രാറ്റോസാണ് ബഗാന്റെ വിജയഗോള്‍ നേടിയത്. ഐഎസ്എല്ലിന് പിന്നാലെ ഡ്യൂറന്‍ഡ് കപ്പും നേടിയത് മോഹന്‍ ബഗാന്‍ ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ചിരിക്കുകയാണ്. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ 85000ത്തിലേറെ ഫുട്‌ബോള്‍ പ്രേമികളെ സാക്ഷിയാക്കിയായിരുന്നു ഡെര്‍ബിയില്‍ മോഹന്‍ ബഗാന്റെ മിന്നും വിജയം.
കളിയുടെ 62-ാം മിനിറ്റില്‍ അനിരുദ്ധ് ഥാപയ്ക്ക് ചുവപ്പ് കാര്‍ഡ് കിട്ടി . ഇതോടെ പത്തുപേരായി ചുരുങ്ങിയ മോഹന്‍ ബഗാനെതിരെ ലഭിച്ച അവസരങ്ങളൊന്നും മുതലെടുക്കാന്‍ ഈസ്റ്റ് ബംഗാളിനായില്ല. നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡ്യുറാന്‍ഡ് കപ്പ് മോഹന്‍ ബഗാന്‍ സ്വന്തമാക്കുന്നത്. മഹീന്ദ്ര യുണൈറ്റഡിനെ സുവര്‍ണ ഗോളിലൂടെ തോല്‍പ്പിച്ചാണ് 2000ത്തില്‍ മോഹന്‍ ബഗാന്‍ കിരീടം നേടിയത്. മലയാളി താരങ്ങളായ ആഷിഖ് കരുണിയനും, സഹലും മോഹന്‍ ബഗാനുവേണ്ടി ഡ്യുറന്‍ഡ് കപ്പില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
Comments are closed for this post.