2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിളിച്ചിറക്കിക്കൊണ്ടുപോയ ശേഷം വിവാഹത്തില്‍ നിന്നും പിന്മാറി, മനംനൊന്ത് യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതി ബെംഗളൂരുവില്‍ അറസ്റ്റില്‍

   

 


കൊല്ലം: വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയ ശേഷം പിന്നീട് വിവാഹത്തില്‍ നിന്നും യുവാവ് പിന്മാറിയതില്‍ മനംനൊന്ത് കടയ്ക്കലില്‍ യുവതി ആത്മഹത്യചെയ്തു.സംഭവത്തില്‍ ഒളിവിലായിരുന്ന കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെ ബെംഗളൂരുവില്‍ നിന്നും കടയ്ക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബലാത്സംഗം, വഞ്ചനാക്കുറ്റം, ആത്മഹത്യാ പ്രേരണാക്കുറ്റം, പട്ടിക ജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം, എന്നിവ ചുമത്തിയാണ് അഖിലിനെതിരേ കേസെടുത്തിരിക്കുന്നത്.
അഖിലും യുവതിയും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജാതി പ്രശ്‌നത്തിന്റെ പേരില്‍ അഖിലിന്റെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. കഴിഞ്ഞമാസം പതിനഞ്ചിന് രാത്രി യുവതിയെ അഖില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയതോടെ വീട്ടുകാര്‍ പൊലിസില്‍ പരാതിനല്‍കി.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനാണ് കൂട്ടിക്കൊണ്ടുപോയതെന്നും അഖില്‍ മൊഴി നല്‍കി. ഇതോടെ വീട്ടുകാര്‍ ഫെബ്രുവരി 24ന് വിവാഹമുറപ്പിച്ചു. വിവാഹദിവസം പെണ്‍കുട്ടി എത്തിയെങ്കിലും യുവാവ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചതെന്നാണ് പരാതി.
പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.