
50 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഡി.കെ ശിവകുമാറിന് ജാമ്യം ലഭിച്ചത്
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പു നടത്തിയെന്നാരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ഒടുവില്‍ ജാമ്യം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തിഹാറിലെ ജയിലിലെത്തി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണ് ശിവകുമാറിന് ജാമ്യം ലഭിച്ചത്.
50 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഡി.കെ ശിവകുമാറിന് ജാമ്യം ലഭിച്ചത്. സെപ്റ്റംബര്‍ മൂന്നിനായിരുന്നു ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ പാര്‍പ്പിച്ചിരുന്ന ജയിലിലെ അതേ കോംപൗണ്ടില്‍ തന്നെയാണ് ശിവകുമാറിനെയും പാര്‍പ്പിച്ചിരുന്നത്. ചിദംബരത്തിന് സി.ബി.ഐ കേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും ഇ.ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇപ്പോഴും ജയിലിലാണ്.
2017 ഓഗസ്റ്റിലാണ് ശിവകുമാറിനെതിരെ ഇ.ഡി സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. അദ്ദേഹത്തിന്റെ ന്യൂഡല്‍ഹിയിലെ വസതിയില്‍ 8.86 കോടി രൂപ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
ഹവാല ഇടപാടിലൂടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പണമെത്തിച്ചുവെന്ന ആരോപണവും നേരിടുന്നുണ്ട്. എന്നാല്‍ ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
Comments are closed for this post.