2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

12 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് യു.എ.ഇ നീക്കുന്നു

ദുബൈ: പന്ത്രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് യു.എ.ഇ അവസാനിപ്പിക്കുന്നു.
വാകസിന്‍ സ്വീകരിച്ച പൗരന്മാരെ ഞായറാഴ്ച വൈകിട്ട് ആറു മുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പോകാന്‍ അനുവദിക്കും.

കെനിയ,താന്‍സാനിയ, എത്യോപ്യ, നൈജീരിയ, കോംഗോ, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, എസ്വതിനി, ലെസോത്തോ, മൊസാംബിക്ക്, നമീബിയ,സിംബാംവെ എന്നീ രാജ്യങ്ങളിലേക്കാണ് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.രണ്ട് ഡോസ് വാക്സിനും ബുസ്റ്ററും സ്വീകരിച്ചവര്‍ക്കാണ് ഈരാജ്യങ്ങളിലേക്ക് പോകാന്‍ സാധിക്കുകയെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റിയും റിയിച്ചു.

ഒമികോണ്‍ വകഭേദം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വിമാന വിലക്ക് ഏര്‍പ്പെടുത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.