2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പൊരുതി വീണ് അഫ്ഗാന്‍; ദക്ഷിണാഫ്രിക്കക്ക് ഏഴാം ജയം

പൊരുതി വീണ് അഫ്ഗാന്‍; ദക്ഷിണാഫ്രിക്കക്ക് ഏഴാം ജയം

അഹ്മദാബാദ്: അഫ്ഗാനിസ്താനെതിരെ ദക്ഷിണാഫ്രിക്കക്ക് ജയം. അഞ്ചു വിക്കറ്റിനാണ് വിജയം. അര്‍ധസെഞ്ച്വറിയുമായി റസി വാന്‍ ഡെര്‍ ഡസ്സനാണ്(76*) ടീമിനെ വിജയം നേടിക്കൊടുത്തത്. 15 പന്ത് ബാക്കിനില്‍ക്കെയാണ് അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യം തെംബാ ബാവുമയുടെ സംഘം മറികടന്നത്.

അഹ്മദാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി അഫ്ഗാന്‍ നായകന്‍ ഹഷ്മതുല്ല ഷാഹിദി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അസ്മതുല്ല ഒമര്‍സായിയുടെ ഒറ്റയാള്‍ പോരാട്ടമാണ് അഫ്ഗാനെ പൊരുതിനോക്കാവുന്ന സ്‌കോറിലെത്തിച്ചത്. 97 റണ്‍സുമായി പുറത്താകാതെ നിന്നു അസ്മതുല്ല.

   

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ നാലു വിക്കറ്റുമായി ജെറാള്‍ഡ് കൂറ്റ്‌സിയാണു തിളങ്ങിയത്. എന്‍ഗിഡിക്കും കേശവ് മഹാരാജിനും രണ്ടു വീതവും ആന്‍ഡിലെ ഫെഹ്ലൂക്വായോയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു. മറുപടി ബാറ്റിങ്ങില്‍ ബാവുമ 23 റണ്‍സിനു പുറത്തായെങ്കിലും ക്വിന്റന്‍ ഡി കോക്കും റസി വാന്‍ ഡര്‍ ഡസ്സനും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്കു നയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.