2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

അഫ്ഗാനിസ്ഥാനില്‍ 24 മണിക്കൂറിനിടെ സൈന്യം 63 തീവ്രവാദികളെ കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികള്‍ക്കെതിരെ സൈനിക ഓപ്പറേഷന്‍. 24 മണിക്കൂറിനിടെ 63 തീവ്രവാദികളെ വകവരുത്തി. ഇതില്‍ 14 പേര്‍ ഐ.എസ് തീവ്രവാദികളാണെന്ന് അഫ്ഗാന്‍ സൈന്യം അറിയിച്ചു.

നാന്‍ഗര്‍ഹാര്‍, ഉറുസ്ഗാന്‍, ഫറാഹ്, കാണ്ഡഹാര്‍, പാക്തിയ തുടങ്ങിയ പ്രവിശ്യകളിലാണ് സൈനിക ഓപ്പറേഷന്‍ നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഓപ്പറേഷനിലെ നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ തീവ്രവാദി സംഘങ്ങളില്‍ നിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.