2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അഫ്ഗാന്‍ ആരോഗ്യമന്ത്രിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ആരോഗ്യമന്ത്രിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ഫിറോസുദ്ദീന്‍ ഫിറോസിന് കൊവിഡ് സ്ഥിരീകരിച്ചതായി വെള്ളിയാഴ്ച്ചയാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.

സ്ഥിരീകരിച്ച 3700 കേസുകളില്‍ 100 മരണങ്ങളാണ് അഫ്ഗാനില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതിനിടെ 24 മണിക്കൂറിനുള്ളില്‍ 215 പുതിയ കൊറോണ വൈറസ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച് 270,000 അഫ്ഗാനികള്‍ ഇറാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാല്‍ മടങ്ങിയെത്തിയവര്‍ യാതൊരു പരിശോധനയും കൂടാതെയാണ് അവരുടെ നാട്ടിലേക്ക് മടങ്ങുന്നത്. ഇത് വലിയരീതിയില്‍ വൈറസ് വ്യാപനത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.